വിവാദ ഫോണ്‍ സംഭാഷണം; തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഷിനവത്ര പുറത്ത്

ബാങ്കോക്ക് | കംബോഡിയന്‍ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നുമായുളള ഫോണ്‍ സംഭാഷണം വിവാദമായതിനു പിന്നാലെ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്തരണ്‍ ഷിനവത്രയെ പുറത്താക്കി. ഭരണഘടനാ കോടതിയാണ് ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കി ഷിനവത്രക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് ഷിനവത്രക്കെതിരായ വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാസം ഷിനവത്രയെ ഭരണഘടനാ കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. കംബോഡിയയുമായുളള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, കംബോഡിയന്‍ മുന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിിനെ ഷിനവത്ര അങ്കിള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ ഷിനവത്ര വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം. കോടതി വിധി അംഗീകരിക്കുന്നതായി തായ്ലാന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു.

ഹുന്‍ സെന്‍ തന്നെയാണ് 17 മിനുട്ട് നീണ്ട സ്വകാര്യസംഭാഷണം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. അനന്തരവളായി കരുതി തന്നോട് അനുകമ്പ കാണിക്കണമെന്നാണ് ഷിനവത്ര പറഞ്ഞത്. കംബോഡിയന്‍ അതിര്‍ത്തിയുടെ ചുമതലയുള്ള കമാന്‍ഡര്‍ ബൂന്‍സിന്‍ പദ്ക്ലാങിനെക്കുറിച്ച് ഷിനവത്ര മോശം പരാമര്‍ശം നടത്തുകയും ചെയ്തു. പരാമര്‍ശങ്ങള്‍ വിവാദമാവുകയും ജനരോഷം കടുക്കുകയും ചെയ്തതോടെ ഷിനവത്ര പരസ്യമായി മാപ്പുപറഞ്ഞിരുന്നു.

 



source https://www.sirajlive.com/649269.html

Post a Comment

أحدث أقدم