ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍  | അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കെ ജി സെക്ടറില്‍ രാത്രി ഏഴോടെയാണ് പാക് പ്രകോപനം . വെടിവെപ്പ് പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്ന് സൈന്യം സംശയിക്കുന്നുണ്ട്. . 2019 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തിലാണ് വെടിവയ്പ് നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനം ഉണ്ടാവുന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയുമായി മുന്നോട്ട് പോയത്.

 



source https://www.sirajlive.com/after-operation-sindoor-pakistan-provokes-again-on-the-border-army-retaliates.html

Post a Comment

أحدث أقدم