ജറുസലേം | ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയെ വധിച്ചെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. ഇസ്‌റാഈല്‍ പ്രതിരോധ സേനയെയും (ഐഡിഎഫ്) ഇസ്‌റാഈല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനെയും അഭിനന്ദിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സ് പങ്കുവച്ച് ട്വീറ്റിലാണ് ഇക്കാര്യം പറയുന്നത്
ലെഗൊസ സിറ്റിയില്‍ നടത്തിയ ആക്രമണത്തിലാണ് ഹമാസ് വക്താവ് കൊല്ലപ്പെട്ടെതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓപ്പറേഷന്റെ സമയമോ സ്ഥലമോ വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രി തയ്യാറായിട്ടില്ല. അതേ സമയം അബു ഒബൈദയെ വധിച്ചെന്ന വാര്‍ത്തള്‍ ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുള്ള ഇസ്‌റാഈല്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു എന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
source https://www.sirajlive.com/israel-says-it-killed-hamas-spokesman.html
إرسال تعليق