17 കാരിയെ മലമുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാല് മണി വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മലമുകളില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:  1056, 04712552056)

 



source https://www.sirajlive.com/17-year-old-girl-found-dead-on-mountaintop.html

Post a Comment

أحدث أقدم