ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂര്‍ |  ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം

രാവിലെ എട്ടോടെയാണ് ദേവസ്സി അല്‍ഫോന്‍സയെ ആക്രമിച്ചത്. തലക്ക് ചുറ്റികൊണ്ട് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയും ചെയ്തിരുന്നു. ദേവസ്സിയുമായി അകന്ന് മകന്റെ വീട്ടില്‍ താമസിക്കുന്ന അല്‍ഫോണ്‍സയെ ഇവിടെയെത്തിയാണ് ദേവസ്സി ആക്രമിച്ചത്.സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനുമാണെന്ന് പറയുന്നു. കാനഡയിലുള്ള മകന്‍ പണിത വീട്ടിലാണ് അല്‍ഫോണ്‍സ താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ സമയത്ത് ദേവസി ചവിട്ടിക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കി വീട് തുറന്ന് അകത്തു കയറി പതുങ്ങിയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ചുറ്റിക കൊണ്ട് ആക്രമണം. അല്‍ഫോണ്‍സ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.



source https://www.sirajlive.com/husband-commits-suicide-after-trying-to-kill-wife.html

Post a Comment

أحدث أقدم