കേരള മുസ്്ലിം ജമാഅത്ത്: സംസ്ഥാന കർഷക സംഗമം ഇന്ന് മലപ്പുറത്ത്

കോഴിക്കോട് | സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക സംഗമം ഇന്ന് നടക്കും. രാവിലെ ഒമ്പതരക്ക് മലപ്പുറം എടരിക്കോട് താജുൽ ഉലമ ടവറിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുർറഹ്്മാൻ മുഖ്യാഥിതിയാകും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ അധ്യക്ഷത വഹിക്കും.
കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കർഷകരിലൂടെ വിഷരഹിത ഭക്ഷണരീതി വ്യാപിപ്പിക്കുന്നതിനും കേരള മുസ്്ലിം ജമാഅത്ത് കർഷക കൂട്ടായ്മയിലൂടെ പുതിയ പദ്ധതികളാവിഷ്‌കരിക്കും. കൃഷി ഒരു സംസ്‌കാരമായി കാണുക, വിഷരഹിത ഭക്ഷണരീതി എല്ലാവരിലേക്കുമെത്തിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് പ്രസ്ഥാനം നേരത്തേ തുടക്കമിട്ട “എന്റെ അടുക്കളത്തോട്ടം’ പദ്ധതിയുടെ തുടർച്ചയാണ് സംസ്ഥാന തലത്തിലുള്ള കർഷകരുടെ സംഗമം. അഞ്ച് വർഷം കൊണ്ട് ഒരുലക്ഷം ആളുകളെ സമഗ്രപരിശീലനം വഴി മികച്ച കർഷകരാക്കി മാറ്റുകയെന്നതും സംഘടന ലക്ഷ്യമിടുന്നുണ്ട്. കാർഷിക രംഗത്തെ വിദഗ്ധരാണ് പരിശീലനം നൽകുക.
കർഷക സംഗമത്തിൽ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്്റാഹീമുൽ ഖലീൽ ബുഖാരി, ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, സി പി ഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, സി പി എം ജില്ലാ കമ്മിറ്റി അംഗം ഇ ജയൻ, കേരള മുസ്്ലിം ജമാഅത്ത് വൈസ് പ്രസിസന്റുമാരായ സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി പ്രസംഗിക്കും.
വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംഗമത്തിൽ
പങ്കെടുക്കുക.



source https://www.sirajlive.com/kerala-muslim-jamaat-state-farmers-39-meet-in-malappuram-today.html

Post a Comment

أحدث أقدم