ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ ഗസ്സായിലെത്തിയ 170 ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്‌റാഈല്‍

തെല്‍ അവീവ് | ഗസ്സായിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ആക്ടിവിസ്റ്റുകളെ നാടുകടത്തിയതായി ഇസ്‌റാഈല്‍, മാനുഷിക സഹായവുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ളോട്ടിലയില്‍ നിന്നും തടവിലാക്കിയ ആക്ടിവിസ്റ്റുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഗ്രീസ്, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് ഇവരെ നാടുകടത്തിയത്.

ഗ്രേറ്റ വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റാഈല്‍ വിദേശ മന്ത്രാലയം പുറത്തുവിട്ടു. ഇത് രണ്ടാം തവണയാണ് ഗ്രേറ്റയെ ഇസ്‌റാഈല്‍ നാടുകടത്തുന്നത്. ഇസ്‌റാഈല്‍ തങ്ങളോട് ക്രൂരമായി പെരുമാറിയെന്ന് ഫ്ളോട്ടില ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് കള്ളമാണെന്നും തടവിലാക്കപ്പെട്ടവരുടെ എല്ലാ നിയമപരമായ അവകാശങ്ങളും മാനിക്കപ്പെട്ടെന്നും മന്ത്രാലയം പറഞ്ഞു.

എന്നാല്‍, ഇസ്‌റാഈല്‍ അധികാരികളില്‍ നിന്നും ക്രൂരമായ അനുഭവങ്ങളാണ് ഉണ്ടായതെന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും സ്പെയിനില്‍ നിന്നുമുള്ള ആക്ടിവിസ്റ്റുകള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



source https://www.sirajlive.com/israel-deports-170-activists-from-gaza-including-greta-thunberg.html

Post a Comment

أحدث أقدم