ബസും ബൈക്കും കൂട്ടിയിടിച്ചു; പിതാവിനും മകള്‍ക്കും പരുക്ക്

അടൂര്‍ | സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരുക്കേറ്റു. നെല്ലിമുകള്‍ ആദര്‍ശ് ഭവനത്തില്‍ വിജയന്‍ (44), മകള്‍ ആദിത്യ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും വലത് കാലിനാണ് പരുക്ക്. ആദിത്യയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ചിന് അടൂര്‍ സെന്‍ട്രല്‍ ടോളിലായിരുന്നു അപകടം. കായംകുളം-അടൂര്‍ റൂട്ടിലോടുന്ന ഹരിശ്രീ ബസും വിജയനും ആദിത്യയും സഞ്ചരിച്ച ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ബൈക്ക് ബസിന്റെ അടിയില്‍ പെട്ടുപോയി. വിജയനെയും ആദിത്യയെയും ബൈക്കിനൊപ്പം ബസ് നിരക്കിക്കൊണ്ട് പോയതായും ദൃക്‌സാക്ഷികള്‍ പറയുന്നു.



source https://www.sirajlive.com/bus-and-bike-collide-father-and-daughter-injured.html

Post a Comment

Previous Post Next Post