ആലപ്പുഴ | പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു സന്ദര്‍ശനം.
സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സി എസ് സുജാത എന്നിവരും വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സി പി എം നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സുധാകരന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരസ്യപ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നേതാക്കളുടെ സന്ദര്‍ശനം.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റിയും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റിയുമായാണ് ബേബി സംസാരിച്ചതെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബേബിയുമൊത്തുള്ള ഫോട്ടോയും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.
source https://www.sirajlive.com/ma-baby-visited-g-sudhakaran.html
إرسال تعليق