എസ് ഐ ആറിനെതിരെ പൊരുതുമെന്ന് സ്റ്റാലിന്‍; സര്‍വകക്ഷി യോഗം ചേരും

ചെന്നൈ | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വോട്ടര്‍മാരുടെ അവകാശത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നതെന്നും ഇതിനെതിരെ പൊരുതുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വിഷയത്തില്‍ ഞായറാഴ്ച സര്‍വകക്ഷി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈയില്‍ നടന്ന ഡി എം കെ സഖ്യത്തിന്റെ അടിയന്തര യോഗത്തിലാണ് എസ് ഐ ആറിനെതിരെ പോരാടാന്‍ തീരുമാനിച്ചത്.

നാളെ മുതല്‍ 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാടിനു പുറമെ കേരളം. ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും പുതുച്ചേരി. ലക്ഷദ്വീപ്, ആന്തമാന്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ് ഐ ആര്‍ ആദ്യം നടപ്പാക്കുന്നത്.

 



source https://www.sirajlive.com/stalin-says-he-will-fight-against-sir-all-party-meeting-to-be-held.html

Post a Comment

أحدث أقدم