ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് ഹമാസിന് അമേരിക്കയുടെ അന്ത്യശാസനം

വാഷിങ്ടണ്‍ | അമേരിക്ക മുന്നോട്ടു വച്ച 20 ഇന പദ്ധതി അംഗീകരിക്കണമെന്ന് ഹമാസിന് അന്ത്യ ശാസനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച അമേരിക്കന്‍ സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് പറഞ്ഞു.

ഹമാസിന് ഇത് അവസാന അവസരമാണ്. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പശ്ചിമേഷ്യയില്‍ സമാധാനം വരും. പശ്ചിമേഷ്യയിലെ എല്ലാ മുന്‍ നിര രാജ്യങ്ങളും പദ്ധതി അംഗീകരിച്ചു കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു എസിന്റെ ഇരുപതിന സമാധാന പദ്ധതി ഇസ്‌റാഈല്‍ അംഗീകരിച്ചിരുന്നു. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിനായി സമാധാന പദ്ധതി അവതരിപ്പിച്ചത്.

എന്നാല്‍ ഇതില്‍ ഫലസ്തീനെ സ്വതന്ത്രരാജ്യമാക്കാനുള്ള നിര്‍ദേശമില്ല. ഹമാസും ഇരുപതിന പദ്ധതി അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ ട്രംപ് നിര്‍ദേശം തള്ളിയാല്‍ ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 



source https://www.sirajlive.com/us-issues-ultimatum-to-hamas-to-accept-20-point-plan.html

Post a Comment

Previous Post Next Post