ഗസ്സ: സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ട് ട്രംപും മറ്റ് ലോക നേതാക്കളും

കെയ്‌റോ | ഗസ്സ സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മറ്റ് ലോക നേതാക്കളും. ശാശ്വത സമാധാനം ഉറപ്പുവരുത്തുക ലക്ഷ്യംവച്ച് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇരുപതിലധികം വരുന്ന ലോക നേതാക്കള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അവശേഷിക്കുന്ന 20 ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. തടവിലാക്കിയിരുന്ന 1,968 ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിച്ചിട്ടുണ്ട്. ഹമാസ് തടങ്കലിലാക്കിയ എല്ലാവരെയും റെഡ് ക്രോസ്സ് വഴി കൈമാറിക്കിട്ടിയതായി ഇസ്‌റഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ ജയിലുകളില്‍ മോചിതരാക്കപ്പെട്ട ഫലസ്തീനികളെയും വഹിച്ചുള്ള ബസുകള്‍ ഫലസ്തീനിലെത്തിയതായി ഒരു ഔദ്യോഗിക വക്താവും അറിയിച്ചു.

ഇത് ഒരു പുതിയ തുടക്കമാണെന്ന് കരാര്‍ പ്രാവര്‍ത്തികമാകുന്നതിന് നേതൃത്വം നല്‍കിയ ട്രംപ് പറഞ്ഞു. ഉച്ചകോടിയില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കില്ലെന്നാണ് അവസാന വിവരം. നെതന്യാഹു പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ഈജിപ്ത് അറിയിച്ചിരുന്നത്.



source https://www.sirajlive.com/gaza-trump-and-other-world-leaders-sign-peace-declaration.html

Post a Comment

أحدث أقدم