കൊല്ലത്ത് അമീബിക്ക് മസ്തിഷ്‌കജ്വര മരണം

തിരുവനന്തപുരം | കൊല്ലത്ത് അമീബിക്ക് മസ്തിഷ്‌കജ്വര മരണം. പാലത്തറ സ്വദേശിയായ 65കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ 77 വയസ്സുള്ള വീട്ടമ്മ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

ഈ മാസം 12 പേരാണ് അമീബിക്ക് മസ്തിഷ്‌കജ്വരം മൂലം മരിച്ചത്. 65 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗക്കണക്കാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

 



source https://www.sirajlive.com/amoeba-death-of-encephalitis-in-kollam.html

Post a Comment

أحدث أقدم