ആഢംബര കാറിന്റെ പേരില്‍ തര്‍ക്കം; മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം |  ആഢംബര കാര്‍ ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയ മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച പിതാവ് അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനൊടുവില്‍ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു

പരുക്കേറ്റ മകന്‍ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുന്‍പ് വിജയാനന്ദന്‍ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ മകന്‍ ഉപയോഗിക്കുന്നത്.ആഡംബര കാര്‍ വാങ്ങി നല്‍കണമെന്ന് ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാര്‍ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇപ്പോള്‍ ഇല്ലെന്ന് വിജയാനന്ദന്‍ പറഞ്ഞെങ്കിലും അതു ചെവിക്കൊള്ളാന്‍ ഹൃത്വിക്ക് തയാറായില്ല. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഇയാള്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്

 



source https://www.sirajlive.com/argument-over-luxury-car-father-arrested-for-hitting-son-on-head-with-metal-rod.html

Post a Comment

Previous Post Next Post