പട്ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു. 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുമ്പ സീറ്റില്‍ മത്സരിക്കും. പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കഡ് വയില്‍ നിന്ന് ജനവിധി തേചും. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.
അതേസമയം, രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ ജെ ഡി), കോണ്‍ഗ്രസ്സ് മറ്റ് സഖ്യകക്ഷികള്‍ എന്നിവയുള്‍പ്പെട്ട മഹാഗഡ്ബന്ധന്‍ ഇപ്പോഴും സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
നവംബര്‍ ആറ്, 11 തീയ്യതികളിലായി രണ്ട് ഘട്ടമായാണ് ബിഹാറില്‍ 243 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. ബി ജെ പിയും ജനതാദള്‍ യുനൈറ്റഡും നയിക്കുന്ന എന്‍ ഡി എയും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.
source https://www.sirajlive.com/bihar-elections-congress-announces-first-phase-candidate-list.html
إرسال تعليق