ഔദ്യോഗിക സന്ദര്‍ശനം; സഊദി കിരീടാവകാശി അമേരിക്കയിലേക്ക് തിരിച്ചു

റിയാദ് | സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്താണ് ഇക്കാര്യം.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യാത്ര. സന്ദര്‍ശന വേളയില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, വിവിധ മേഖലകളില്‍ അത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, പൊതു താത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാവും.

2018 നു ശേഷം കിരീടാവകാശി വാഷിങ്ടണിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്.

 



source https://www.sirajlive.com/official-visit-saudi-crown-prince-returns-to-the-united-states.html

Post a Comment

أحدث أقدم