ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) കേരളത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും വിവിധ പാര്‍ട്ടികളും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ് വി ഭട്ടി, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുക.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയും പരിഗണിക്കും.
source https://www.sirajlive.com/sir-petition-will-be-considered-today.html
إرسال تعليق