ബാബരി മസ്ജിദ് മാതൃക: പള്ളിക്ക് തറക്കല്ലിട്ട് തൃണമൂൽ എം എൽ എ

മുർഷിദാബാദ് | പശ്ചിമ ബം ഗാളിൽ ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ട് തൃണമൂൽ കോൺഗ്രസ്സ് എം എൽ എ. പാർട്ടി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്ത ഹുമയൂൺ കബീർ എം എൽ എ മുൻകൈയെടുത്താണ് മുർഷിദാബാദ് ജില്ലയിലെ ബെൽതംഗയിൽ പള്ളി വരുന്നത്. വൻ ജനാവലിയുടെയും പണ്ഡിതരുടെയും സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്. പള്ളി നിർമാണത്തിനെതിരെ ബി ജെ പി ഭീഷണി മുഴക്കിയ സാഹചര്യത്തിൽ പ്രദേശത്ത് വൻ സുരക്ഷാ സംവിധാനമൊരുക്കിയിരുന്നു.

ചടങ്ങ് തടസ്സപ്പെടുത്താൻ പലതലങ്ങളിൽ ഗൂഢാലോചന നടന്നിരുന്നെന്നും പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ അതെല്ലാം ചെറുത്തുതോൽപ്പിച്ചെന്നും ഹുമയൂൺ കബീർ പറഞ്ഞു. കൽക്കട്ട ഹൈക്കോടതിയുടെ പിന്തുണയോടെയായിരുന്നു ചടങ്ങ്. ആരാധനാ കേന്ദ്രം പണിയാൻ ഭരണഘടനാപരമായ അവകാശമുണ്ട്. പള്ളിയോട് ചേർന്ന് ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനവും പണിയുമെന്നും അദ്ദേഹം അറിയിച്ചു.



source https://www.sirajlive.com/babri-masjid-model-trinamool-mla-lays-foundation-stone-for-mosque.html

Post a Comment

أحدث أقدم