മയക്കുമരുന്ന് കേസ്; റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ | ലഹരിവസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കെ ജി സജേഷിനെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവായത്.

ഈമാസം നാലിന് രാത്രി 8.45 ഓടെയാണ് ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് സജേഷിനെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ നാലിന് രാത്രി 8.45 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് സസ്പെന്‍ഷന്‍ നടപടി.

 



source https://www.sirajlive.com/drug-case-revenue-inspector-suspended.html

Post a Comment

أحدث أقدم