വര്‍ക്കലയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു

തിരുവനന്തപുരം |  കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ ഓട്ടോയിലാണ് ട്രെയിന്‍ ഇടിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന ആള്‍ ഓടിമാറി. ഇയാളെ കണ്ടെത്താനായിട്ടില്ല.ഇയാള്‍ക്ക് പരുക്കേറ്റോ എന്നു വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു

 



source https://www.sirajlive.com/vande-bharat-train-hits-auto-in-varkala.html

Post a Comment

أحدث أقدم