കൊച്ചി കോര്‍പറേഷന്‍: മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം കോണ്‍ഗ്രസ് തള്ളി

കൊച്ചി | കൊച്ചി കോര്‍പറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്നും കെ പി സി സിയില്‍ നിന്ന് അത്തരം ഒരു നിര്‍ദേശം കിട്ടിയിട്ടില്ലെന്നും ഡി സി സി അധ്യക്ഷന്‍ അറിയിച്ചു.

കോര്‍പറേഷനില്‍ ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചെന്ന് ലീഗ് ജില്ലാ കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു.

ടി കെ അഷ്‌റഫ് ഡെപ്യൂട്ടി മേയര്‍ ആകുമെന്നും അത് ഏത് കാലയളവില്‍ ആയിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് മുസ്ലിം ലീഗ് അറിയിച്ചത്. ഈ അവകാശ വാദങ്ങളാണ് ഇപ്പോള്‍ എറണാകുളം ഡി സി സി തള്ളിയിരിക്കുന്നത്.

 



source https://www.sirajlive.com/kochi-corporation-congress-rejects-muslim-league-39-s-claim-of-deputy-mayor.html

Post a Comment

أحدث أقدم