ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് | ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്ന വ്യാജ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്.

കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കേസെടുത്തത്. ‘പിണറായിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അഗാധമായ ബന്ധമുണ്ടാകാന്‍ കാരണം എന്തായിരിക്കും’ എന്ന കുറിപ്പിനൊപ്പം പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെയാണ് കലാപശ്രമത്തിനു കേസ് എടുത്തത്.

സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയുടെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ശബരിമലയിലേക്ക് ഒരു സ്വകാര്യ ഏജന്‍സി പോലീസിനു നല്‍കിയ ആംബുലന്‍സിന്റെ കൈമാറ്റ ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ വ്യാജമായി എഡിറ്റ് ചെയ്താണ് സുബ്രഹ്മണ്യന്‍ പ്രചരിപ്പിച്ചത്.

 



source https://www.sirajlive.com/sabalimala-gold-theft-case-filed-against-congress-leader-who-posted-fake-picture-of-chief-minister.html

Post a Comment

أحدث أقدم