യെലഹങ്കയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടായിസം: സലീം മടവൂര്‍

കോഴിക്കോട് | ബെംഗളൂരു യെലഹങ്കയിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ക്രിമിനല്‍ ഗുണ്ടായിസമാണെന്ന് ആര്‍ ജെ ഡി ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സലീം മടവൂര്‍. വീടുകള്‍ തകര്‍ക്കപ്പെട്ട ഫക്കീര്‍ കോളനി അദ്ദേഹം സന്ദര്‍ശിച്ചു.

വര്‍ഷങ്ങളായി ഇവിടെ ജീവിച്ചു വരുന്ന ആളുകളെ നോട്ടീസ് നല്‍കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് തെരുവിലേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിഗണിച്ചില്ല.

മികച്ച ഫ്ളാറ്റുകള്‍ തയ്യാറാക്കി മാടിവിളിച്ചിട്ടും വരാഞ്ഞിട്ടാണ് വീടുകള്‍ പൊളിച്ചതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇത് പൊള്ളത്തരമാണ്. വീടുകള്‍ പൊളിച്ച് 18 ദിവസം കഴിഞ്ഞിട്ടും താത്കാലിക ഷെഡുകളിലേക്ക് പോലും ഇവരെ മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും സലീം മടവൂര്‍ പറഞ്ഞു.

 

 



source https://www.sirajlive.com/what-happened-in-yelahanka-was-government-sponsored-hooliganism-salim-madavoor.html

Post a Comment

أحدث أقدم