മദ്യപിച്ചു വഴക്കിട്ടു; ജ്യേഷ്ഠന്റെ മര്‍ദനമേറ്റ് അനുജന്‍ മരിച്ചു

പാലക്കാട് | വാക്കുതര്‍ക്കത്തിനിടെ തമിഴ്‌നാട് സ്വദേശി ജ്യേഷ്ഠ സഹോദരന്റെ മര്‍ദനമേറ്റ് മരിച്ചു. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന ആര്‍ ബാബുവാണ് മരിച്ചത്. ജ്യേഷ്ഠന്‍ സതീഷിനെ വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇതിനിടയില്‍ ബാബുവിനെ സതീഷ് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മദ്യപിച്ച് വീട്ടിലെത്തിയ ബാബു തനിയെ വീഴുകയും ഇതാണ് മരണത്തിന് കാരണമായുതമെന്നാണ് സതീഷ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ബാബുവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയത് സംശയത്തിനിടയാക്കുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.



source https://www.sirajlive.com/brother-dies-after-being-beaten-by-older-brother-after-drunken-fight.html

Post a Comment

أحدث أقدم