വി ഡി സതീശന്റെ പുതുയുഗ യാത്രയില്‍ നിന്നും വിട്ട് നിന്ന് കെ സുധാകരന്‍

കണ്ണൂര്‍ |  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ നിന്ന് കെ സുധാകരന്‍ എംപി വിട്ടുനിന്നു. യാത്ര ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചിട്ടും സുധാകരന്റെ അസാന്നിധ്യം പല വിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം പയ്യന്നൂരിലായിരുന്നു യാത്രയുടെ ആദ്യ സ്വീകരണം.

അതേ സമയം കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാലാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ് കെ സുധാകരന്റെ വിശദീകരണം.

വെള്ളിയാഴ്ച കുമ്പളയിലെ യാത്രയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം കാസര്‍കോട്ടെ സ്വീകരണ വേദികളിലൊന്നും അദ്ദേഹത്തെ കണ്ടതുമില്ല



source https://www.sirajlive.com/k-sudhakaran-leaves-vd-satheesan-39-s-new-age-journey.html

Post a Comment

أحدث أقدم