അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍

പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്.

ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച എട്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും പശ്ചിമ ബംഗാള്‍, അസാം, ബെംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവുമായ എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ലോഡ്ജില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കാഴ്ചവെച്ച് പണമുണ്ടാക്കലാണ് ലോഡ്ജില്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. ലോഡ്ജിനുള്ളിലെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും കണ്ടെത്തി. ലോഡ്ജ് ഉറമക്കെതിരെ 2013, 2020 വര്‍ഷങ്ങളില്‍ സമാന കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു.

 



source https://www.sirajlive.com/lodge-owner-arrested-for-running-an-immoral-center.html

Post a Comment

Previous Post Next Post