ഹാല്യു തരംഗം: യുവതലമുറയെ കൊല്ലുന്ന കൊറിയൻ ലഹരി

കൊറിയൻ സിനിമകളും സംഗീതവും തുറന്നുനൽകുന്ന പുതിയ ലോകം ജീവിതത്തേക്കാൾ വലുതാകുന്നത് അത്യന്തം അപകടകരമാണ്. ഗാസിയാബാദിലെ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്; നമ്മുടെ കുട്ടികൾ എന്തിനാണ് ഇത്രയധികം ഡിജിറ്റൽ ലോകത്തേക്ക് അഭയം പ്രാപിക്കുന്നത് എന്നതിനെക്കുറിച്ച് മാതാപിതാക്കളും സമൂഹവും ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. സ്മാർട്ട്ഫോണുകൾ കുട്ടികൾക്ക് നൽകുമ്പോൾ അവർ എന്ത് കാണുന്നു, ആരോടെല്ലാം സംസാരിക്കുന്നു എന്നത് കൃത്യമായി നിരീക്ഷിക്കപ്പെടുക തന്നെ വേണം. ഫാന്റസിയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പ് തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന മാനസിക പിന്തുണ ഓരോ വീട്ടിലും ഉണ്ടാകേണ്ടതുണ്ട്. ഹാല്യു തരംഗത്തിൽ നമ്മുടെ മക്കളുടെ ജീവൻ പൊലിയാതിരിക്കട്ടെ…



source https://www.sirajlive.com/hallyu-wave-korean-addiction-killing-the-younger-generation.html

Post a Comment

Previous Post Next Post