ശസ്ത്രക്രിയ പിഴവ്: വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു.

ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാണ് വേദന കൊണ്ട് ദുരിതം സഹിച്ചത്. ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.



source https://www.sirajlive.com/surgical-error-doctor-j-shahida-and-nurse-p-s-dhanya-of-vandanam-medical-college-suspended.html

Post a Comment

أحدث أقدم