പ്രസിഡന്റുമായുള്ള തര്‍ക്കം; വെള്ളനാട് പഞ്ചായത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി

തിരുവനന്തപുരം| വെള്ളനാട് പഞ്ചായത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ബിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകിട്ട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.

പ്രസിഡന്റ് വെള്ളനാട് ശശിയുമായുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണം. പഞ്ചായത്ത് വാഹനത്തെ ചൊല്ലി മാസങ്ങളായി തുടരുന്ന തര്‍ക്കമാണ് ഇത്തരത്തിലേക്ക് വഴിമാറിയത്. സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം പഞ്ചായത്തില്‍ ഭരണസ്തംഭനമുണ്ടെന്ന് അംഗങ്ങള്‍ ആരോപിച്ചു.

സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബിന്ദുവിന്റെ കൈയില്‍ നിന്നു കത്തി പിടിച്ചുവാങ്ങിയത്. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി വെള്ളനാട് ശശിയാണെന്ന് സെക്രട്ടറി ആരോപിച്ചു. എന്നാല്‍ സെക്രട്ടറി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രസിഡന്റ് വെള്ളനാട് ശശി പ്രതികരിച്ചു.



source https://www.sirajlive.com/argument-with-the-president-secretary-threatens-suicide-in-vellanad-panchayat.html

Post a Comment

Previous Post Next Post