റാഞ്ചി | ഝാര്‍ഖണ്ഡിലെ റാഞ്ചി വിമാനത്താവളത്തില്‍ നിന്ന് ഏഴ് പേരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഝാര്‍ഖണ്ഡില്‍ ഛത്ര ജില്ലയിലെ സിമരിയ ബ്ലോക്കില്‍ പെട്ട കസാരിയ പഞ്ചായത്തിലാണ് റെഡ്‌ബേഡ് എയര്‍വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബിച്ച്ക്രാഫ്റ്റ് സി90 എയര്‍ക്രാഫ്റ്റ് തകര്‍ന്നുവീണത്.
ഇന്ന് രാത്രി 7.11ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. 20 മിനുട്ടിനു ശേഷം റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
വിമാനത്തിലുണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
source https://www.sirajlive.com/air-ambulance-crashes-in-ranchi-seven-people-on-board.html
Post a Comment