ഇസ്‌റാഈല്‍ കൊന്ന ഖംനഈയുടെ എക്‌സ് അക്കൗണ്ട് ആക്ടീവായി; താക്കീതുമായി ആദ്യ പോസ്റ്റ്

ടെഹ്‌റാന്‍ | ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഇറാന്റെ പരമോന്നത നേതാവ് അലി ഖംനഈയുടെ എക്‌സ് അക്കൗണ്ട് വീണ്ടും ആക്ടീവ് ആയി. സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റ് പറ്റി എന്നു തുടങ്ങുന്ന വാചകമാണ് മരണശേഷം ഖംനഈയുടെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കുറിപ്പ്. ഇസ്‌റാഈലിനുള്ള ശക്തമായ താക്കീതാണ് ആദ്യ പോസ്റ്റിലുള്ളത്.

‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഭരണകൂടത്തെ നിരാശയിലാക്കും’ എന്നാണ് കുറിപ്പ്. മിസൈലുകള്‍ നിര്‍മ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എ ഐ ചിത്രം ഉള്‍പ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഖമേനി കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ഇറാനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഖംനഈയുടെ മരണശേഷം ഇറാന്റെ അടുത്ത നീക്കങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന മുന്നറിയിപ്പുമായി കുറിപ്പ്.

 



source https://www.sirajlive.com/the-ex-account-of-khamenei-who-was-killed-by-israel-has-become-active-the-first-post-is-a-warning.html

Post a Comment

أحدث أقدم