സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം നാളെ

തിരുവനന്തപുരം | ട്വന്റി 20 ലോകകപ് കിരീടം നേടിയ ഇന്ത്യന്‍ ടീമംഗവും ടൂര്‍ണമെന്റിന്റെ താരവുമായ സഞ്ജു സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്വീകരണം നാളെ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും. മന്ത്രിമാരായ വി ശിവന്‍ കുട്ടി, ജി ആര്‍ അനില്‍ എന്നിവരും കെ സി എ ഭാരവാഹികളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സഞ്ജുവിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന ആദരിക്കല്‍ ചടങ്ങ് റദ്ദാക്കിയിരുന്നു.

തിരുവനന്തപുരം മംഗലപുരത്ത് പുതുതായി പണിത സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സഞ്ജുവിന് ആദരം നല്‍കുന്നത്. മംഗലപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ കെ സി എ പണിത സ്റ്റേഡിയമാണ് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യുന്നത്. അത്യാധുനിക എല്‍ ഇ ഡി ഫ്‌ളഡ്ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മം കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.

 

 

 



source https://www.sirajlive.com/sanju-samson-to-be-welcomed-by-kerala-cricket-association-tomorrow.html

Post a Comment

أحدث أقدم