കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കൊച്ചി | കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കെതിരെ നടന്ന ആക്രമണത്തില്‍ അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കളമശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ്‌സ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്.

തൂണില്‍ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാവിച്ചു വരികയാണ്.

 



source https://www.sirajlive.com/suspect-arrested-for-assaulting-and-robbing-girl-in-kalamassery.html

Post a Comment

Previous Post Next Post