കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്

ബൊഗോട്ട | കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 110 സൈനികരുമായി സഞ്ചരിച്ച വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്.

പറന്നുയര്‍ന്ന് കുറഞ്ഞ സമയത്തിനകമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ചിലരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



source https://www.sirajlive.com/colombian-air-force-plane-crashes-several-dead-reports-say.html

Post a Comment

Previous Post Next Post