തമ്പാനൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം |  തമ്പാനൂരില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജാജി നഗര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്.

ഞായറാഴ്ച്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റോഡില്‍ ബഹളമുണ്ടാക്കിയ യുവാക്കളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം മര്‍ദിക്കുകായിരുന്നു.ഒളിവില്‍ പോയ അഭിരാം, സിബിന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു

 



source https://www.sirajlive.com/one-arrested-in-assault-on-police-officers.html

Post a Comment

Previous Post Next Post