കേരളം മാറ്റത്തിന്റെ പാതയില്‍; ബിജെപി അധികാരത്തിലെത്തിയാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെ കുറിച്ച് അന്വേഷണം നടത്തും: മോദി

പാലക്കാട്  | ഇത്തവണ കേരളം മാറ്റത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്‌നേഹവും ബിജെപിയോടും എന്‍ഡിഎയോടും ആണ്. പതിറ്റാണ്ടുകളായി കേരളത്തെ രണ്ട് രാഷ്ട്രീയ വിഭാഗങ്ങളുടെ വഞ്ചിക്കുകയാണ്. ല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബേങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവര്‍ക്ക് ചിന്തയില്ല. ബിജെപി സര്‍ക്കാര്‍ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്.

കോണ്‍ഗ്രസ് ബിജെപിയുടെ ബീ ടീമാണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബീ ടീമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ തിരഞ്ഞെടുപ്പില്‍ എ ടീമായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്ന് ഈ രണ്ട് കൂട്ടരും സമ്മതിച്ചിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ഉന്നം വയ്ക്കുകയാണ്. ഇവര്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയെ മാത്രമാണ്. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സര്‍വ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും.

 

ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെനിന്ന് വാഹനവ്യൂഹത്തില്‍ അദ്ദേഹം കോട്ടമൈതാനിയിലെത്തിയത്.

 



source https://www.sirajlive.com/kerala-on-the-path-of-change-if-bjp-comes-to-power-it-will-investigate-the-scams-of-ldf-and-udf-modi.html

Post a Comment

Previous Post Next Post