ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

കൊച്ചി | ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിക്കുക.

നേരത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജിത്തിനെ കൊച്ചിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ഇ സി ജിയില്‍ വ്യതിയാനം കണ്ടെത്തി. പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി എറണാകുളം നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.പരാതി വ്യാജമാണെന്ന് രഞ്ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഇടുക്കി എസ് പി നല്‍കിയ നിര്‍ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു.

ചിത്രീകരണ ലൊക്കേഷനില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡി ജി പിക്കും മുന്‍ എസ് ഐ ടി ക്കുമാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് കടന്നതെന്നാണ് വിവരം. നടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

 



source https://www.sirajlive.com/sexual-assault-case-arrested-director-ranjith-39-s-medical-examination-completed.html

Post a Comment

Previous Post Next Post