ആലുവയില്‍ ഹെറോയിനുമായി അസാം സ്വദേശി പിടിയില്‍

കൊച്ചി |  ആലുവയില്‍ ഹെറോയിനുമായി യുവാവ് പിടിയില്‍. അസാം സ്വദേശി മെയ്‌നൂല്‍ ഹക്ക് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 51 ഗ്രാം ഹെറോയിന്‍ പിടികൂടി.

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വില്‍പ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 



source https://www.sirajlive.com/assamese-national-arrested-with-heroin-in-aluva.html

Post a Comment

Previous Post Next Post