പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

കണ്ണൂര്‍ | സി പി എം പുറത്താക്കിയതിനെ തുടര്‍ന്നു യു ഡി എഫ് സ്വതന്ത്രനായി മത്സരിച്ച പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം. മാതമംഗലം പേരൂല്‍ സ്വദേശി എം കെ നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു. കാര്‍ ഭാഗികമായി കത്തി.

കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു. ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിച്ചിരുന്നു.

പയ്യന്നൂരില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി കള്ളവോട്ട് നടന്നതായി യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചും ഉദ്യോഗസ്ഥരുടെ സഹായത്തോടെയും ആണ് കള്ളവോട്ട് നടന്നത്. 6,16,19,142 എന്നി ബൂത്തുകളില്‍ റീ പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്‍കി.

പയ്യന്നൂരില്‍ കാറും വീടും ആക്രമിക്കപ്പെട്ട ടി പുരുഷോത്തമന്‍ സി പി എം അംഗമാണെന്നും, തനിക്കുവേണ്ടി പ്രചരണം നടത്തിയിട്ടില്ലെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് പുരുഷോത്തമനോട് വ്യക്തിപരമായി വൈരാഗ്യമുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണോ എന്നതിന് തെളിവില്ലെന്നും രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ സാമൂഹ്യവിരുദ്ധരെന്നും ടി പുരുഷോത്തമന്‍ പറഞ്ഞു.

അക്രമത്തിന്‍െ പേരില്‍ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് വി കുഞ്ഞികൃഷ്ണനെതിരെ ഇടതു സ്ഥാനാര്‍ഥി പോലീസില്‍ പരാതി നല്‍കി.

 



source https://www.sirajlive.com/attempt-to-burn-the-car-of-a-supporter-of-v-kunhikrishnan-in-payyannur.html

Post a Comment

أحدث أقدم