കോഴിക്കോട്| ഇരിങ്ങാടന്‍പള്ളിയില്‍ എം ഡി എം എയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവരാണ് പിടിയിലായത്.
108 ഗ്രാം എം ഡി എം എ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.
ചേവായൂര്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പ്രതിയായ അമല്‍ മുന്‍പും എംഡി എം എ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
source https://www.sirajlive.com/three-people-including-a-woman-arrested-with-mdma.html
إرسال تعليق