യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ |  യുവാവിനേയും യുവതിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മില്‍നയുടെ വിവാഹം തീരുമാനിച്ചതാണെന്നും കഴിഞ്ഞ ദിവസം മില്‍നയെ കാണാതാകുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മില്‍നയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മാള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.



source https://www.sirajlive.com/a-young-man-and-a-young-woman-were-found-hanging.html

Post a Comment

Previous Post Next Post