‘ഷോ തുടരട്ടെ’; വൈറ്റ് ഹൗസിലെ വെടിവെപ്പില്‍ പ്രതികരണവുമായി ട്രംപ്

വാഷിങ്ടണ്‍ | മാധ്യമപ്രവര്‍ത്തകര്‍ക്കായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പില്‍ പ്രതികരിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘സായാഹ്നം സംഭവബഹുലമായിരുന്നു. ഡി സിയിലെ സീക്രട്ട് സര്‍വീസും നിയമപാലകരും ഗംഭീര ഇടപെടലാണ് നടത്തിയത്. അവര്‍ വേഗത്തിലും ധീരമായും പ്രവര്‍ത്തിച്ചു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഷോ തുടരട്ടെ, നിയമപാലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകും. അവര്‍ താമസിയാതെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തായാലും സായാഹ്നം നേരത്തെ ആസൂത്രണം ചെയ്തതിനേക്കാള്‍ വ്യത്യസ്തമായിരിക്കും. നമുക്കിത് വീണ്ടും ചെയ്യേണ്ടിവരും.’- ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ചടങ്ങില്‍ പങ്കെടുത്തിരുന്ന യു എസ് പ്രഥമ വനിത, വൈസ് പ്രസിഡന്റ്, കാബിനറ്റ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം സുരക്ഷിതരാണെന്നും ട്രംപ് കുറിച്ചു. അധികം വൈകാതെ മാധ്യമപ്രവര്‍ത്തകരെ കണ്ട് സംഭവം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കും. അത്താഴ വിരുന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും ട്രംപ് അറിയിച്ചു.



source https://www.sirajlive.com/39-let-the-show-go-on-39-trump-responds-to-shooting-at-white-house.html

Post a Comment

أحدث أقدم