കണ്ണൂര്‍ | തലശ്ശേരി ഉസ്സന്‍മൊട്ടയിലെ സി പി എം പ്രവര്‍ത്തകന്‍ യു കെ സലിം വധക്കേസില്‍ ആറ് എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
2008 ജൂലൈ 23 നായിരുന്നു കൊലപാതകം. കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്ന് യുകെ സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. ഫസല്‍ കേസിലെ വിവരങ്ങള്‍ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.
source https://www.sirajlive.com/uk-salim-murder-case-court-acquits-six-sdpi-activists.html
إرسال تعليق