വോട്ടിനു പണം നല്‍കാന്‍ എത്തിയെന്ന് ആരോപണം; യു ഡി എഫ് സ്ഥാനാര്‍ഥിയുടെ സഹോദരങ്ങളെ തടഞ്ഞു

കാസര്‍ഗോഡ് | വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ സഹോദരങ്ങളെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

നായന്മാര്‍മൂലയില്‍ ചില വീടുകളില്‍ പണം നല്‍കാന്‍ എത്തിയെന്ന് ആരോപിച്ച് ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. ഇവര്‍ വീടുകളില്‍ പണം നല്‍കാന്‍ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.



source https://www.sirajlive.com/udf-candidate-39-s-siblings-stopped-after-allegations-that-they-came-to-pay-for-votes.html

Post a Comment

أحدث أقدم