അലഹബാദ്| യുവാവിനെ അന്യായമായി തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി. യുവാവിനെ മൂന്ന് മാസമാണ് അന്യായമായി തടങ്കലില്‍ വെച്ചത്. 2026 ജനുവരി 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഹരജിക്കാരന്‍ ജയിലില്‍ കഴിഞ്ഞത്. അറസ്റ്റ് മെമോയില്‍ കേസ് നമ്പര്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമാല്ലയിരുന്നു വെന്നും കോടതി പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും അതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താതെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. എന്നാല്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് അലഹബാദ് ഹൈക്കോടതി കണ്ടെത്തി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരമുള്ള മൗലികാവകാശങ്ങളും ഈ അറസ്റ്റിലൂടെ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി. കോടതി വിശദീകരണം ചോദിച്ചിട്ടും ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥര്‍ പോലും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് കോടതി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്രയും ഗൗരവമില്ലാത്ത സമീപനമുണ്ടാകുന്നത് സംസ്ഥാനത്തെ മറ്റ് അധികാരികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.
10 ലക്ഷം രൂപ നഷ്ടപരിഹാരമായി നാല് ആഴ്ചയ്ക്കുള്ളില്‍ ഹരജിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും പിന്നീട് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് നിയമപരമായി തുക ഈടാക്കാമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
Content Highlights:
The Allahabad High Court has imposed a fine of 10 lakh on the Uttar Pradesh government for the illegal detention of a youth for three months. The court observed that the arrest violated Article 22(1) of the Constitution as the petitioner was held without being informed of the specific grounds for arrest. The bench criticized the lack of accountability among top officials and directed the state to recover the compensation amount from the officers responsible.
source https://www.sirajlive.com/allahabad-high-court-fines-up-government-10-lakh-for-illegal-detention-of-youth.html
إرسال تعليق