വാഷിംഗ്ടണ്‍ | ഇറാനെതിരെ സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുകയാണെന്നും അമേരിക്ക. യുദ്ധം അവസാനിച്ചു എന്നു പ്രഖ്യാപിക്കാതെയാണ് ഇറാനെതിരെയുള്ള ‘ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി’ എന്ന സൈനിക ആക്രമണ നടപടികള്‍ അവസാനിച്ചതായുള്ള അമേരിക്കയുടെ പ്രഖ്യാപനം.
സൈനിക ആക്രമണ നടപടികള്‍ നിര്‍ത്തിയ ശേഷം ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു. എന്നാല്‍ യുദ്ധം അവസാനിച്ചു എന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ഇറാനെതിരായ യുദ്ധത്തില്‍ ഇനി യു എസ് ആക്രമണം ഇല്ലെന്നാണ് മാര്‍ക്കോ റുബിയോ വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി ഘട്ടം അവസാനിച്ചതായും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയായതായും ഇനി യു എസ് ആക്രമണമില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇറാന്‍ ഇനിയും അമേരിക്കക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റുബിയോ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുകയാണ് ഇനി പ്രധാന ലക്ഷ്യമെന്നും അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച്, ഇറാന്‍ ഹോര്‍മുസ് തുറക്കണമെന്നും മാര്‍ക്കോ റുബിയോ ആവശ്യപ്പെട്ടു.
source https://www.sirajlive.com/us-says-military-strikes-against-iran-have-ended.html
إرسال تعليق