കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ബി ജെ പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് വെടിയേറ്റു മരിച്ചു. മധ്യംഗ്രാമിലാണ് ആക്രമണമുണ്ടായത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ചരിത്ര വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് സംഭവം.
കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കവേയാണ് ചന്ദ്രനാഥ് റാത്തിന് വെടിയേറ്റത്. തോക്കില്‍ നിന്നുതിര്‍ന്ന നാല് ബുള്ളറ്റുകളില്‍ മൂന്നെണ്ണമാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചത്. ചന്ദ്രനാഥിന്റെ വാഹനത്തെ പിന്തുടര്‍ന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ഗ്ലാസിലൂടെയാണ് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയത്.
വര്‍ഷങ്ങളോളമായി സുവേന്ദു അധികാരിക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്നയാളാണ് ചന്ദ്രനാഥ് റാത്ത്.
source https://www.sirajlive.com/bengal-bjp-leader-suvendu-adhikari-39-s-pa-shot-dead.html
Post a Comment