ഗുരുവായൂർ| അരിയന്നൂരിൽ ഡോക്ടർദമ്പതികളുടെ വീട്ടിൽനിന്ന് 10 പവൻ സ്വർണാഭരണങ്ങൾ കവർന്നു. അരിയന്നൂർ സെന്ററിനടുത്ത് മെയിൻ റോഡിൽ പോക്കാക്കില്ലത്ത് കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മുകൾനിലയിലെ ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.കുഞ്ഞിമുഹമ്മദിന്റെ മകളും തൃശൂർ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറുമായ ബുഷറയും ഇവരുടെ ഭർത്താവ് ജൂബിലി മിഷൻ ആശുപത്രിയിലെ ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
മോഷ്ടാവിന്റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.മുകൾനിലയിലെ പുറത്തേക്കുള്ള വാതിൽവഴിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഹാളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടു മാലകൾ, വളകൾ, കമ്മലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാവിലെ പുറത്തുപോകുന്നതിനു മുന്പായി ഡോ.ബുഷറ മാല അണിയാനായി നോക്കിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് ഹാളിനുള്ളിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരുദിവസം മുന്പാണ് മോഷണംനടന്നതെന്ന് വ്യക്തമായി.
ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Content Highlights:
Ten sovereigns of gold ornaments were stolen from the residence of a doctor couple near Ariyannur center. The theft occurred at the house of Pokkakkillath Kunjimuhammad, where his daughter Dr. Bushara and son-in-law Dr. Aboubakr Muhammad Rafi reside. CCTV footage revealed that the burglar entered through the upstairs door early Friday morning, and the theft was discovered on Saturday when the family checked the cupboard.
source https://www.sirajlive.com/gold-ornaments-stolen-from-doctors-house-in-ariyannur-thrissur.html
إرسال تعليق