തിരുവനന്തപുരം | എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
വകുപ്പ് മന്ത്രിയല്ല പരീക്ഷഫലം പ്രഖ്യാപിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.
പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേല്‍ക്കും മുമ്പ് പ്രഖ്യാപിക്കാന്‍ കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് സൂചന.
source https://www.sirajlive.com/sslc-exam-results-to-be-declared-today.html
إرسال تعليق