കോഴിക്കോട് | ത്യാഗസ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ സുദിനം. രാവിലെ മുതല്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. എവിടെയും ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്.
ഹജ്ജ്കര്‍മങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. ഇസ്ലാമിക് കലണ്ടറിലെ അവസാന മാസമായ ദുല്‍ഹിജ്ജയിലെ പത്താം നാളിലാണ് ഈ പെരുന്നാള്‍ വന്നെത്തുന്നത്.
source https://www.sirajlive.com/eid-ul-adha-is-celebrated-today-honoring-the-memory-of-sacrifices.html
Post a Comment